ദളിത്, ആദിവാസി സംഘടനകളുടെ നേതൃത്വത്തിൽ 21ന് ഹര്‍ത്താല്‍
Thursday, August 15, 2024 1:25 AM IST
കോട്ടയം: ദളിത്, ആദിവാസി സംഘടനകളുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് 21ന് ഹര്‍ത്താല്‍ നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
എസ്സി, എസ്ടി ലിസ്റ്റ് അട്ടിമറിക്കുന്നതിനെതിരേയും ഈ വിഭാഗങ്ങളില്‍ ക്രീമിലെയര്‍ നടപ്പാക്കാനും ഉത്തരവിട്ട കഴിഞ്ഞ ഒന്നിലെ സുപ്രീംകോടതി വിധി മറികടക്കാന്‍ പാര്‍ലമെന്റിൽ നിയമ നിര്‍മാണം നടത്തണമെന്നാവശ്യപ്പെട്ടാണ് ഹർത്താൽ നടത്തുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.
പ്രകൃതി ദുരന്തങ്ങളുടെ പശ്ചാതലത്തില്‍ വയനാട് ജില്ലയെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്നും ദലിത് ആദിവാസി സ്ത്രീ പൗരാവകാശ കൂട്ടായ്മ ചെയര്മാന് എം. ഗീതാനന്ദൻ, ഐ.ആര്. സദാനന്ദന്, സി.ജെ. തങ്കച്ചന്, സി.കെ. ഷീബ, ഡോ. എന്‍.വി. ശശിധരന്, കെ. അംബുജാക്ഷൻ, എം.കെ. ദാസൻ, രമേശ് അഞ്ചലശേരിൽ എന്നിവര്‍ അറിയിച്ചു.