മറച്ചുവച്ച് നല്കിയാലും മൊഴി നല്‍കിയവരെ തിരിച്ചറിയാന്‍ സാധ്യതയുണ്ടെന്നായിരുന്നു ഹർജിയിലെ വാദം. എന്നാല്‍, വിവരാവകാശ നിയമ പ്രകാരം അനുവദനീയമായ ഭാഗം മാത്രമാണ് അപേക്ഷകന് ആവശ്യപ്പെട്ടിരുന്നതെന്നും അതു നിഷേധിക്കാനാകില്ലെന്നും ഹര്‍ജി നിലനില്‍ക്കില്ലെന്നും വിവരാവകാശ കമ്മീഷന് വ്യക്തമാക്കി.
സംഭവവുമായി ബന്ധമില്ലാത്ത ഹര്ജിക്കാരന് ഇത്തരമൊരു ഹര്‍ജി നല്‍കാനാകില്ലെന്നു സര്‍ക്കാരും, സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടണമെന്നും അതിനായി റിപ്പോര്‍ട്ട് പുറത്തുവിടണമെന്നും വിമന്‍ ഇന്‍ സിനിമ കളക്ടീവും വനിതാ കമ്മീഷനും നിലപാടെടുത്തു.
വ്യക്തികളുടെ സ്വകാര്യത പുറത്തു പോകാതിരിക്കാനാവശ്യമായ നിര്‍ദേശങ്ങള്‍ വിവരാവകാശ കമ്മീഷന് ഉത്തരവില്‍ത്തന്നെ ഉള്പ്പെടുത്തിയിട്ടുണ്ടന്നു കോടതി ചൂണ്ടിക്കാട്ടി.