മുഖ്യമന്ത്രിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു
Wednesday, August 14, 2024 1:49 AM IST
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. രണ്ട് ഐപിഎസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 269 ഉദ്യോഗസ്ഥരാണ് മെഡല്‍ നേടിയത്. എഡിജിപി എം.ആര്. അജിത്കുമാര്‍, എസ്.പി. ഹരിശങ്കര്‍ എന്നിവരാണ് പട്ടികയില്‍ ഉള്‍പ്പെട്ട ഐപിഎസുകാര്‍.
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട ഏകോപന ചുമതലയുള്ള ഉദ്യോഗസ്ഥനാണ് അജിത്കുമാര്‍. ഓണ്‍ലൈന്‍ തട്ടിപ്പുകളുമായി ബന്ധപ്പെട്ട നിരവധി കേസുകളുടെ ചുമതല വഹിച്ച വ്യക്തിയാണ് ഹരിശങ്കര്‍. ഇക്കാര്യങ്ങള്‍ പരിഗണിച്ചാണ് ഇരുവര്‍ക്കും പോലീസ് മെഡല്‍ നല്‍കിയത്.