തെരുവുനായ്ക്കൾ പിന്തുടർന്നോടി; സ്കൂട്ടർ മറിഞ്ഞു യുവാവ് മരിച്ചു
Wednesday, August 14, 2024 1:49 AM IST
കണ്ണൂർ: മോസ്കിൽ നിസ്കാരത്തിനു പോകുന്നതിനിടെ തെരുവ് നായ്ക്കൾ പിന്തുടർന്ന് ഓടിയതിനെ തുടർന്ന് നിയന്ത്രണംവിട്ട സ്കൂട്ടർ മറിഞ്ഞ് പ്രവാസി മരിച്ചു.
കക്കാട് അത്താഴക്കുന്ന് കുഞ്ഞിപ്പള്ളി കടലാക്കിയിലെ തീയാടത്ത് സലിം (48) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ നിസ്കാരത്തിന്ന് പോകുമ്പോൾ കുഞ്ഞിപ്പള്ളി കപ്പാലത്തിനു സമീപമായിരുന്നു അപകടം. ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
അടുത്ത ദിവസം നടക്കാനിരിക്കുന്ന ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാനായി അബുദാബിയിൽനിന്ന് കഴിഞ്ഞ ദിവസമാണ് സലിം നാട്ടിലെത്തിയത്. പരേതരായ ഹസൻ-കുഞ്ഞായിഷ ദന്പതികളുടെ മകനാണ്.
ഭാര്യ: പി.വി. സൗദ. മക്കൾ: സഫ (വിദ്യാർഥിനി, സർസയ്യിദ് കോളജ്), സഫ്വാൻ (വിദ്യാർഥി, പുഴാത ഹയർസെക്കൻഡറി സ്കൂൾ ), സജ്വ (വിദ്യാർഥി, വി.പി. മഹമൂദ് ഹാജി മെമ്മോറിയൽ സ്കൂൾ, കക്കാട്).