ഇ.പി. ജയരാജന് അറസ്റ്റ് വാറന്റ്
Friday, August 9, 2024 2:21 AM IST
കണ്ണൂർ: മാനനഷ്ടക്കേസിൽ എൽഡിഎഫ് കൺവീനറും സിപിഎം കേന്ദ്രകമ്മിറ്റിയംഗവുമായ ഇ.പി. ജയരാജനെതിരേ അറസ്റ്റ് വാറന്റ്.
സ്വതന്ത്ര ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ -എസ്എടിയു ജനറൽ സെക്രട്ടറി എൻ. ലക്ഷ്മണൻ നൽകിയ മാനനഷ്ടക്കേസിൽ കണ്ണൂർ ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുഹമ്മദലി ഷഹർഷാദാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.