തുടര്‍ന്ന് ലാവോസ് പോലീസിനെയും ഇന്ത്യന്‍ എംബസിയെയും വിവരം അറിയിച്ചു. തുടര്‍ന്ന് ഈ മാസം മൂന്നിന് ഇവരെ കയറ്റിവിടുകയായിരുന്നു. തട്ടിപ്പിനിരയായവരില്‍ ഷുഹൈബ് ഹസന് മാത്രമാണ് പോലീസില്‍ പരാതിയുമായി എത്തിയിട്ടുള്ളത്.
ക്രാക്കെന്‍ എന്ന ട്രേഡിംഗ് ആപ്പ് മുഖേന ഇന്ത്യക്കാരടക്കമുള്ളവരുമായി ചാറ്റ് ചെയ്തു പണം തട്ടുന്നതായിരുന്നു രീതി. ആപ്പില്‍ പണം നിക്ഷേപിക്കുമ്പോള്‍ ലാഭം ഇരട്ടിയായി കാണിക്കും. ഇതു കാണുന്നതോടെ ആളുകള്‍ വീണ്ടും പണം നിക്ഷേപിക്കും. ഇതോടെ അക്കൗണ്ട് ബ്ലോക്ക് ചെയ്തു പണം മുഴുവന്‍ കൈക്കലാക്കുന്നതാണ് തട്ടിപ്പുകാരുടെ രീതി.
ബാങ്കോക്ക് വഴി ലാവോസ് ഓണ്‍ അറൈവല്‍ വീസയില്‍ ബാങ്കോക്കില്‍ എത്തിച്ച് അവിടെനിന്നു വീസ നല്കി ലാവോസിലേക്ക് എത്തിക്കുന്നതാണ് കടത്തുരീതി. ഇവിടെ എത്തിച്ചശേഷം പാസ്പോര്‍ട്ട് കൈക്കലാക്കുന്ന സംഘം ചൈനീസ് ഭാഷയിലുള്ള വിവിധ പേപ്പറുകളില്‍ ഒപ്പുവയ്പിച്ചതായി പരാതിക്കാരന് പോലീസിനോടു പറഞ്ഞു.
യുകെ, യുഎസ്, യൂറോപ്യന്‍ രാജ്യങ്ങൾ എന്നിവിടങ്ങളിലെ ഇന്ത്യക്കാരായ ആള്‍ക്കാരുടെ വ്യാജ ഐഡി ഉപയോഗിച്ച് ഇന്ത്യക്കാരായ ആളുകളെ ചാറ്റിംഗിലൂടെ ബന്ധപ്പെട്ട് കൂടുതല്‍ ലാഭം വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തുന്നതെന്നും പരാതിക്കാരന് പറഞ്ഞു.