വിമാനത്താവളത്തിൽ പരിശോധന കർശനമാക്കി
Thursday, August 8, 2024 1:23 AM IST
നെടുമ്പാശേരി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെ നിർദേശപ്രകാരം വിമാനത്താവളത്തിൽ സുരക്ഷാ പരിശോധനകൾ കൂടുതൽ കർശനമാക്കി. എല്ലാ വിമാനത്താവളങ്ങളിലേക്കും ഈ നിർദേശം നൽകിയിട്ടുണ്ട്. ഓഗസ്റ്റ് 20 വരെ ഇതു തുടരും.
പൊതുവേ തിരക്കേറിയ ഈ കാലയളവിൽ വിമാനത്താവളത്തിൽ വിവിധ പ്രക്രിയകൾക്ക് കൂടുതൽ സമയം എടുത്തേക്കാമെന്നും ഇക്കാര്യം മുൻനിർത്തി വേണം യാത്രക്കാർ യാത്ര ആസൂത്രണം ചെയ്യാൻ ശ്രദ്ധിക്കേണ്ടതെന്നും സിയാൽ അധികൃതർ അറിയിച്ചു.
സുരക്ഷിതവും സൗകര്യപ്രദവുമായ യാത്രയ്ക്കായി വിമാനത്താവളത്തിൽ നേരത്തേ എത്തിച്ചേരാൻ ശ്രമിക്കണമെന്നും സിയാൽ അഭ്യർഥിച്ചു.