വഖഫ് ബില്ല് ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ കവരുന്നത്: കെ. സുധാകരൻ എംപി
Thursday, August 8, 2024 1:23 AM IST
തിരുവനന്തപുരം: മോദി സർക്കാരിന്റെ വഖഫ് ഭേദഗതി ബില്ല് ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ കവരുന്നതാണെന്നും മതാടിസ്ഥാനത്തിലുള്ള ധ്രൂവീകരണമാണ് ഇതിലൂടെ ബിജെപി ലക്ഷ്യമിടുന്നതെന്നും കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി.
ബിജെപിയുടെ ഭിന്നിപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയ നിലപാടിൽ നിന്നാണ് ഇത്തരം ഒരു ബില്ലിനു രൂപം നൽകിയതെന്നും സുധാകരൻ വ്യക്തമാക്കി.