കേന്ദ്ര-സംസ്ഥാന തർക്കം: ഗവർണർ ഇടപെടും
Thursday, August 8, 2024 1:23 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ കേന്ദ്ര സ്ഥാപനങ്ങളും വകുപ്പുകളും സംസ്ഥാന സർക്കാരുമായുള്ള പ്രശ്നങ്ങളും തർക്കങ്ങളും പരിഹരിക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഇടപെടൽ.
സംസ്ഥാന സർക്കാരുമായി പരിഹരിക്കപ്പെടേണ്ട പ്രശ്നങ്ങളും തർക്കങ്ങളും രാജ്ഭവനെ അറിയിക്കാൻ കേന്ദ്ര സ്ഥാപന മേധാവികൾക്ക് ഗവർണർ കത്തു നൽകും. രാഷ്ട്രപതി വിളിച്ച ഗവർണർമാരുടെ യോഗത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിർദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഗവർണറുടെ നടപടി.
പ്രശ്ന പരിഹാരത്തിനായി ഗവർണർക്ക് ചീഫ് സെക്രട്ടറിക്ക് നിർദേശം നല്കാനാവും. നടപ്പായില്ലെങ്കിൽ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ഇടപെടുത്താനുമാവും. സംസ്ഥാന ഭരണത്തലവൻ എന്ന അധികാരമുപയോഗിച്ചാണ് ഗവർണർമാർ ഇടപെടേണ്ടത്. കേന്ദ്രസ്ഥാപനങ്ങളുടെ ഭരണ നിയന്ത്രണം കേന്ദ്രസർക്കാരിനാണ്.