ഏച്ചിക്കാനത്തിനെതിരായ കേസ്: തുടര്‍നടപടികള്‍ ഹൈക്കോടതി റദ്ദാക്കി
Thursday, August 8, 2024 1:23 AM IST
കൊച്ചി: സാഹിത്യകാരന് സന്തോഷ് ഏച്ചിക്കാനത്തിനെതിരേ കാസര്‍ഗോഡ് അസി. സെഷന്‍സ് കോടതിയില്‍ നിലനില്‍ക്കുന്ന കേസിന്റെ തുടര്‍നടപടികള്‍ ഹൈക്കോടതി റദ്ദാക്കി. ജാതീയമായി അവഹേളിച്ചെന്നാരോപിച്ച് അയല്‍വാസിയായ സി. ബാലകൃഷ്ണനാണു പരാതി നല്‍കിയിരുന്നത്.
വിഷയം കക്ഷികള്‍ തമ്മില്‍ തീര്‍പ്പാക്കിയതിനാല്‍ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സന്തോഷ് ഏച്ചിക്കാനം നല്കിയ ഹര്‍ജി പരിഗണിച്ചാണ് കേസ് റദ്ദാക്കിയത്.