ഫാ. ജോസഫ് മഞ്ഞനാനിക്കല്‍ സിഎംഐ അന്തരിച്ചു
Thursday, July 25, 2024 2:26 AM IST
കോട്ടയം: ദീപിക മുൻ ജനറല്‍ മാനേജരും സര്‍ക്കുലേഷന്‍ മാനേജരുമായി (1968-1975)സേവനമനുഷ്ഠിച്ച സിഎംഐ കോട്ടയം സെന്റ് ജോസഫ് പ്രൊവിന്‍സിലെ പാലമ്പ്ര ഗത്സമേന്‍ ആശ്രമാംഗം ഫാ. ജോസഫ് മഞ്ഞനാനിക്കല്‍ (86) അന്തരിച്ചു. സംസ്കാരം നാളെ രണ്ടിനു പാലമ്പ്ര ഗത്സമേൻ പള്ളിയിൽ. കാഞ്ഞിരപ്പള്ളി രൂപത കപ്പാട് പള്ളിയിൽ മഞ്ഞനാനിക്കല്‍ പരേതരായ തോമസ് - ത്രേസ്യ ദമ്പതികളുടെ മകനാണ്.
സഹോദരങ്ങള്‍: പരേതരായ മറിയാമ്മ കോഴിമല, ഏലിക്കുട്ടി പാലക്കുഴ, അന്നമ്മ നെല്ലിയക്കുന്നേല്, കുര്യക്കോസ്, ഉലഹന്നാന്, സിസ്റ്റര്‍ ബെറ്റി എസ്എബിഎസ്.
കോട്ടയം സെന്റ് ജോസഫ് പ്രവിശ്യയുടെ വികര് പ്രൊവിന്‍ഷ്യല്‍, കാഞ്ഞിരപ്പള്ളി മേരിക്വീന്‍സ് ഹോസ്പിറ്റല്‍ ഡയറക്ടര്‍, പരപ്പ്, ചക്കുപള്ളം, പാലമ്പ്ര, കുമളി എന്നിവിടങ്ങളില്‍ ആശ്രമാധിപന്, കോട്ടയം ദീപിക ബുക്ക് ഹൗസ് മാനേജര്‍ എന്നി നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ആനിക്കാട് സെന്റ് മേരീസ് പള്ളി അസിസ്റ്റന്റ് വികാരി, പാലമ്പ്ര ഗത്സമേൻ പള്ളി, ചക്കുപള്ളം സെന്റ് ഡൊമിനിക്സ് പള്ളി, കുറുമ്പനാടം അസംപ്ഷന്‍ പള്ളി, മുണ്ടിയെരുമ അസംപ്ഷന്‍ പള്ളി, കുളത്തൂര്‍ ലിറ്റില്‍ ഫ്ളവര്‍ പള്ളി എന്നിവിടങ്ങളില്‍ വികാരിയായും സൗത്ത് അമേരിക്കയിലെ പെറുവില്‍ മിഷനറിയായും ശുശ്രൂഷ ചെയ്തിട്ടുണ്ട്.