മസ്തിഷ്ക സംഗീത ചികിത്സയിൽ സെമിനാർ
Thursday, July 25, 2024 1:44 AM IST
തൃശൂർ: ‘മസ്തിഷ്കസംഗീതചികിത്സയും ഭിന്നശേഷിക്കുട്ടികളുടെ സൗഖ്യവും’എന്ന വിഷയത്തിൽ തൃശൂരിൽ സെമിനാർ സംഘടിപ്പിക്കുന്നു.
ചേതന ഗാനാശ്രമത്തിന്റെയും ഓട്ടിസം സെന്റർ തൃശൂരിന്റെയും അഡാപ്റ്റ് സൊസൈറ്റി, പരിവാർ എന്ന സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിൽ ശനിയാഴ്ച രാവിലെ 9.30നു മൈലിപ്പാടം ചേതന ഓഡിറ്റോറിയത്തിലാണു സെമിനാർ.
ഭിന്നശേഷിക്കുട്ടികളുടെ മസ്തിഷ്കപ്രവർത്തനങ്ങളെയും സെൻസറി മോട്ടോർ കോ-ഓർഡിനേഷനെയും സംസാരത്തെയും സംഗീതത്തിലൂടെ എങ്ങനെ ചിട്ടപ്പെടുത്താമെന്നും അവരുടെ ഭക്ഷണരീതി എങ്ങനെ ആരോഗ്യകരമായി ക്രമീകരിക്കാമെന്നും സെമിനാറിലൂടെ മനസിലാക്കാം.
കേരള ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ പ്രഫ. ഡോ. മോഹനൻ കുന്നുമ്മൽ ഉദ്ഘാടനം ചെയ്യും. പ്രഫ. ജോർജ് എസ്. പോൾ മോഡറേറ്ററാകും. റവ.ഡോ. പോൾ പൂവത്തിങ്കൽ, അമേരിക്കയിലെ വെർജീനിയ സർവകലാശായിലെ പോസ്റ്റ് ഡോക്ടറൽ വിദ്യാർഥിയായ റവ.ഡോ. ജോബി പുളിക്കൻ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.