തൊഴിലവസരങ്ങൾ വർധിപ്പിക്കുന്ന ബജറ്റ്: കെ. സുരേന്ദ്രൻ
Wednesday, July 24, 2024 2:51 AM IST
തിരുവനന്തപുരം: ബജറ്റ് വികസിത ഭാരതത്തിലേക്കുള്ള ചുവടുവയ്പാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.
തൊഴിലില്ലായ്മ പൂർണമായും അവസാനിപ്പിക്കാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സഹായകമായ ബജറ്റ്. സ്ത്രീകൾ, പട്ടികജാതിക്കാർ, പട്ടികവർഗക്കാർ തുടങ്ങിയ ദുർബല വിഭാഗങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കാൻ കേന്ദ്ര ധനമന്ത്രിക്ക് സാധിച്ചു.
4.1 കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും പുതുതായി ജോലിയിൽ പ്രവേശിക്കുന്നവർക്ക് ഒരു മാസത്തെ അധികശന്പളം ലഭ്യമാക്കുകയും ചെയ്യുന്ന നടപടികൾ യുവാക്കളുടെ പ്രതീക്ഷ വാനോളം ഉയർത്തുമെന്നുറപ്പാണെന്നും സുരേന്ദ്രൻ പറഞ്ഞു.