ബജറ്റിനെ സ്വാഗതം ചെയ്ത് സ്വര്ണവ്യാപാരീ സംഘടന
Wednesday, July 24, 2024 2:51 AM IST
കോട്ടയം: കേന്ദ്രസര്‍ക്കാർ ബജറ്റിനെ ഓള് കേരള ഗോര്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് സംസ്ഥാന കമ്മിറ്റി സ്വാഗതം ചെയ്തു.
കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന് അസോസിയേഷന് സമര്‍പ്പിച്ച നിവേദനത്തില്‍ രണ്ടു ശതമാനമായി എക്സൈസ് ഡ്യൂട്ടി കുറയ്ക്കണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. എങ്കിലും ഇപ്പോള്‍ ഉണ്ടായിരുന്ന 15 ശതമാനത്തില്‍നിന്ന് ആറ് ശതമാനമായി കുറച്ചത് നല്ല നടപടിയായി അസോസിയേഷന് കരുതുന്നു. അത് ഒരു പരിധിവരെ കള്ളക്കടത്തു തടയാന്‍ സഹായകമാകും.
ഇപ്പോള്‍ 900 ടണ്‍ സ്വര്‍ണാഭരണങ്ങളാണ് ഇറക്കുമതി ചെയ്തുവരുന്നത്. അതിന്റെ മൂന്നിരട്ടിയോളം അനധികൃതമായി കള്ളക്കടത്തുസ്വര്ണമായി വരുന്നുണ്ട്.
പുതിയ നടപടിമൂലം കള്ളക്കടത്തു വരുന്ന സ്വര്‍ണാഭരണങ്ങള്‍ അക്കൗണ്ടിലൂടെ വരാന്‍ സഹായകമാകുകയും സര്‍ക്കാരിന് അതുവഴി നികുതി കൂടുതല്‍ ലഭിക്കുകയും ചെയ്യുമെന്ന് സംസ്ഥാന പ്രസിഡന്റ് ജസ്റ്റിന് പാലാത്ര, സംസ്ഥാന ജനറല്‍ സെക്രട്ടറി രാജന് ജെ. തോപ്പില്‍, സംസ്ഥാന ട്രഷറര്‍ എസ്. രാധാകൃഷ്ണന് എന്നിവര്‍ പറഞ്ഞു.