ബജറ്റ് അധികാരം നിലനിർത്താനുള്ള ഉപകരണമാക്കി: രമേശ് ചെന്നിത്തല
Wednesday, July 24, 2024 2:51 AM IST
തിരുവനന്തപുരം: കേന്ദ്രബജറ്റ് അധികാരം നിലനിർത്താനുള്ള ഉപകരണമാക്കി മാറ്റിയിരിക്കുകയാണെന്നു കോണ്ഗ്രസ് പ്രവർത്തകസമിതിയംഗം രമേശ് ചെന്നിത്തല.
ബിഹാറിനും ആന്ധ്രപ്രദേശിനും കൂടുതൽ കാര്യങ്ങൾ പ്രഖ്യാപിച്ചുകൊണ്ട് ഭരണം നിലനിർത്താനുള്ള ഒരു നീക്കമാണ് കേന്ദ്രസർക്കാർ നടത്തിയിട്ടുള്ളത്. ഇത് അവതരിപ്പിക്കേണ്ടത് ബിഹാർ നിയമസഭയിലും ആന്ധ്രപ്രദേശ് നിയമസഭയിലുമാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ വിലക്കയറ്റം തടഞ്ഞുനിർത്താൻ ഒരു ഇടപെടലുമില്ല. കർഷകർ ഉന്നയിച്ച ഒരാവശ്യത്തിനു പരിഗണനയില്ല. കേരളത്തെ സംബന്ധിച്ചിടത്തോളം സംസ്ഥാനത്തിന്റെ ദീർഘകാല ആവശ്യങ്ങൾ ഒന്നും ബജറ്റിൽ പരിഗണിച്ചിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.