കെപിസിസി ഭാരവാഹികളുടെ മികവു പരിശോധന ആദ്യഘട്ടം പൂർത്തിയായി
Wednesday, July 24, 2024 2:50 AM IST
തിരുവനന്തപുരം: കെപിസിസി ഭാരവാഹികൾക്കായി എഐസിസി നടത്തുന്ന മികവു പരിശോധനയുടെ ആദ്യഘട്ടം പൂർത്തിയായി.
കെപിസിസി വൈസ് പ്രസിഡന്റുമാർ, ജനറൽ സെക്രട്ടറിമാർ, സെക്രട്ടറിമാർ എന്നിവരുടെ മികവ് പരിശോധനയുടെ ആദ്യഘട്ടമാണ് ഇന്നലെ പൂർത്തിയായത്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറിമാരായ പി.വി. മോഹനൻ, വിശ്വനാഥപ്പെരുമാൾ എന്നിവരുടെ നേതൃത്വത്തിലായിരുന്നു വിലയിരുത്തൽ.
ഡിസിസി പ്രസിഡന്റുമാർ അടക്കമുള്ളവരുടെ വിലയിരുത്തൽ രണ്ടാംഘട്ടമായി നടക്കും. ആദ്യഘട്ട നടപടി പൂർത്തിയാക്കിയ എഐസിസി സെക്രട്ടറിമാർ ഡൽഹിക്കു മടങ്ങി.