ഇതുപോലെ അവഗണിച്ച ബജറ്റ് മുമ്പുണ്ടായിട്ടില്ല: വി.കെ. ശ്രീകണ്ഠൻ
Wednesday, July 24, 2024 2:50 AM IST
തൃശൂർ: ഇതുപോലെ സംസ്ഥാനത്തെ അവഗണിച്ച ഒരു ബജറ്റ് മുമ്പുണ്ടായിട്ടില്ലെന്നു തൃശൂർ ഡിസിസി പ്രസിഡന്റ് വി.കെ. ശ്രീകണ്ഠൻ എംപി. കേരളം കാത്തിരുന്ന എയിംസ് ഇപ്പോഴും കാണാമറയത്താണ്. ദീർഘകാല ആവശ്യമായ റെയിൽവേ സോൺ പരിഗണനയിൽ വന്നില്ല.
പത്തു വകുപ്പ് അമ്മാനമാടാൻ പോയിട്ട് എന്തുപറ്റിയെന്നു കേന്ദ്രമന്ത്രി വ്യക്തമാക്കണം. കേരളത്തിനെ സാമ്പത്തികതകർച്ചയിൽനിന്നു രക്ഷിക്കാൻ ഒരു പദ്ധതിയും ഇല്ല. രൂക്ഷമായ വിലക്കയറ്റവും തൊഴിലില്ലായ്മയും പരിഹരിക്കാൻ ഒരു നടപടിയുമില്ല. കാർഷികമേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യമായ ഉത്പന്നങ്ങളുടെ താങ്ങുവിലയെക്കുറിച്ച് ഒരു പരാമർശവുമില്ലെന്നും അദ്ദേഹം പറഞ്ഞു.