കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: പ്രതികളുടെ ജാമ്യഹര്‍ജി 29ന് പരിഗണിക്കും
Wednesday, July 24, 2024 2:50 AM IST
കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പു കേസില്‍ പ്രതികളായ പി.ആര്. അരവിന്ദാക്ഷന്, സി.കെ. ജില്‍സ് എന്നിവരുടെ ജാമ്യഹര്‍ജികള്‍ ഹൈക്കോടതി ഈ മാസം 29ന് പരിഗണിക്കാന്‍ മാറ്റി.
കണ്ടല സഹകരണ ബാങ്ക് തട്ടിപ്പു കേസിലെ പ്രതികളായ എന്‍. ഭാസുരാംഗന്, മകന് അഖില്‍ജിത്ത് എന്നിവരുടെ ജാമ്യഹര്‍ജികളും ജസ്റ്റീസ് സി.എസ്. ഡയസ് 29ന് പരിഗണിക്കും.