ഓടിക്കൊണ്ടിരുന്ന കാറിനു തീ പിടിച്ച് ഡ്രൈവർ മരിച്ചു
Tuesday, July 23, 2024 2:17 AM IST
കുമളി: ഓടിക്കൊണ്ടിരുന്ന കാറിനു തീ പിടിച്ച് ഒരാൾ മരിച്ചു. കുമളിക്കു സമീപം സ്പ്രിംഗ് വാലിയിൽ ഇന്നലെ രാത്രി എട്ടരയോടെയാണ് അപകടം. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കുമളിയിനിന്ന് കോട്ടയം റൂട്ടിൽ പോകുകയായിരുന്ന കാറിൽ പെട്ടെന്ന് തീ ആളിപ്പടരുകയായിരുന്നു.
രക്ഷപ്പെടാൻശ്രമിച്ച ഡ്രൈവർ കത്തിക്കരിഞ്ഞ നിലയിലാണ് റോഡിലേക്ക് വീണത്. കാറിൽ മറ്റു യാത്രക്കാർ ഉള്ളതായി വ്യക്തമല്ല. നാട്ടുകാർ ഓടിക്കൂടി വെള്ളമൊഴിച്ച് തീഅണയ്ക്കുകയായിരുന്നു. കാർ നിശേഷം കത്തിയമർന്നു.