സിസ്റ്റർ ടെസി വാഴക്കൂട്ടത്തിൽ കാറ്റിക്കിസ്റ്റ് സിസ്റ്റേഴ്സ് മദർ ജനറൽ
Tuesday, July 23, 2024 1:36 AM IST
കൊടുങ്ങല്ലൂർ: കോട്ടപ്പുറം രൂപതാംഗമായ സിസ്റ്റർ ടെസി വാഴക്കൂട്ടത്തിൽ ഇറ്റലി ആസ്ഥാനമായ കാറ്റിക്കിസ്റ്റ് സിസ്റ്റേഴ്സ് ഓഫ് ദി സേക്രഡ് ഹാർട്ട് ഓഫ് ജീസസ് സന്യാസസഭയുടെ മദർ ജനറലായി തെരഞ്ഞെടുക്കപ്പെട്ടു.
ഇറ്റലിയിലെ കസോറിയയിൽ നടന്ന ചാപ്റ്ററിലായിരുന്നു തെരഞ്ഞെടുപ്പ്. കാരമൗണ്ട് കാർമൽ ഇടവക പരേതരായ വാഴക്കൂട്ടത്തിൽ തോമസ്-അമ്മിണി ദമ്പതികളുടെ മകളാണ്. 1905ൽ ഇറ്റലിയിലെ നേപ്പിൾസിൽ വിശുദ്ധ ജൂലിയ സൽസാനൊ സ്ഥാപിച്ച കാറ്റിക്കിസ്റ്റ് സിസ്റ്റേഴ്സ് സന്യാസസഭ ഇറ്റലി, പെറു, ബ്രസീൽ, ഇന്തോനേഷ്യ, കാനഡ, കൊളംബിയ, ഫിലിപ്പീൻസ്, ഇന്ത്യ എന്നീ രാജ്യങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്.
വടക്കൻപറവൂരിലും കണ്ണൂരിലുമായി രണ്ട് സന്യാസഭവനങ്ങൾ സഭയുടേതായുണ്ട്.