സിദ്ദിഖ് സ്മാരക പുരസ്കാരം പ്രഫ. എം.കെ. സാനുവിന്
Tuesday, July 23, 2024 1:36 AM IST
കൊച്ചി: അന്തരിച്ച ചലച്ചിത്ര സംവിധായകൻ സിദ്ദിഖിന്റെ ഓർമയ്ക്കായി സ്മാരകസമിതി നല്കുന്ന പ്രഥമ പുരസ്കാരം (അര ലക്ഷം രൂപ) പ്രഫ. എം.കെ. സാനുവിന്.
സിദ്ദിഖിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ഓഗസ്റ്റിൽ കൊച്ചിയിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കുമെന്നു സമിതി കൺവീനർ പി.എ. മഹ്ബൂബ് അറിയിച്ചു.