റോബർട്ട് വദ്ര കൂടി വന്നാൽ കോണ്‍ഗ്രസിന്റെ കുടുംബാധിപത്യം പൂർണം: കെ. സുരേന്ദ്രൻ
Wednesday, June 19, 2024 1:31 AM IST
തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ അളിയൻ റോബർട്ട് വദ്രയ്ക്കു പാലക്കാട് സീറ്റുകൂടി നൽകിയാൽ കോണ്‍ഗ്രസിന്റെ കുടുംബാധിപത്യം പൂർണമാവുമെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.
വയനാട്ടിലുള്ളവർ തന്റെ കുടുംബമാണെന്നു രാഹുൽ ഗാന്ധി പറഞ്ഞതിന്റെ പൊരുൾ ഇപ്പോഴാണ് മനസിലായത്. വയനാട് തന്റെ കുടുംബത്തിനുള്ളതാണെന്നാണു രാഹുൽ ഗാന്ധി ഉദ്ദേശിച്ചത്. ഇത്രയും കുടുംബാധിപത്യമുള്ളതും ഒരു കുടുംബത്തിനുവേണ്ടി പ്രവർത്തിക്കുന്നതുമായ പാർട്ടി ഭൂലോകത്തു വേറെയില്ല.
മുസ്ലിം സംഘടനകൾ വയനാട്ടിൽ മുസ്ലിം സ്ഥാനാർഥി വേണമെന്നു പറഞ്ഞിരുന്നു. എന്നാൽ, കുടുംബത്തിന്റെ കാര്യം വന്നപ്പോൾ കോണ്‍ഗ്രസിനു മറ്റെല്ലാ പരിഗണനകളും ഒഴിവാക്കേണ്ടി വന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു.