മാംഗോ മെഡോസ് സ്ഥാപകന്‍ എന്‍.കെ. കുര്യന് ഇന്നവേറ്റീവ് ഫാര്‍മര്‍ പുരസ്‌കാരം സമ്മാനിച്ചു
മാംഗോ മെഡോസ് സ്ഥാപകന്‍ എന്‍.കെ. കുര്യന് ഇന്നവേറ്റീവ് ഫാര്‍മര്‍ പുരസ്‌കാരം സമ്മാനിച്ചു
Sunday, June 16, 2024 2:08 AM IST
ക​ടു​ത്തു​രു​ത്തി: അ​ഗ്രി​ക​ള്‍​ച്ച​റ​ല്‍ തീം ​പാ​ര്‍​ക്കാ​യ ആ​യാം​കു​ടി​യി​ലെ മാം​ഗോ മെ​ഡോ​സ് സ്ഥാ​പ​ക​ന്‍ എ​ന്‍.​കെ. കു​ര്യ​ന് ഇ​ന്ന​വേ​റ്റീ​വ് ഫാ​ര്‍​മ​ര്‍ പു​ര​സ്‌​കാ​രം സ​മ്മാ​നി​ച്ചു.

കേ​ന്ദ്ര കൃ​ഷി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ കീ​ഴി​ലു​ള്ള കാ​ര്‍​ഷി​ക ഗ​വേ​ഷ​ണ സ്ഥാ​പ​ന​മാ​യ ഇ​ന്ത്യ​ന്‍ അ​ഗ്രി​ക​ള്‍​ച്ച​റ​ല്‍ റി​സ​ര്‍​ച്ച് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് (ഐ​എ​ആ​ര്‍​ഐ) ആ​ണ് അ​വാ​ര്‍​ഡ് ന​ല്‍​കി​യ​ത്. കാ​ര്‍​ഷി​ക മേ​ഖ​ല​യി​ല്‍ ന​ല്‍​കി​യ സം​ഭാ​വ​ന​ക​ള്‍ മാ​നി​ച്ചാ​ണ് ഇ​ദേ​ഹ​ത്തി​ന് അ​വാ​ര്‍​ഡ് സ​മ്മാ​നി​ച്ച​ത്.

രാ​ജ്യ​ത്ത് ന​ട​ത്തി​യ കാ​ര്‍​ഷി​ക, ബി​സി​ന​സ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ന​ല്‍​കു​ന്ന രാ​ജ്യ​ത്തെ ഏ​റ്റ​വും പ്ര​ധാ​ന കാ​ര്‍​ഷി​ക അ​വാ​ര്‍​ഡു​ക​ളി​ലൊ​ന്നാ​ണ് ഇ​ന്നോ​വേ​റ്റീ​വ് ഫാ​ര്‍​മ​ര്‍ അ​വാ​ര്‍​ഡ്. ന്യൂ​ഡ​ല്‍​ഹി​യി​ലെ ഇ​ന്ത്യ​ന്‍ അ​ഗ്രി​ക​ള്‍​ച്ച​റ​ല്‍ റി​സ​ര്‍​ച്ച് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍ ന​ട​ന്ന പു​സ കൃ​ഷി വി​ജ്ഞാ​ന്‍​മേ​ള 2024ല്‍ ​വ​ച്ച് ഐ​എ​ആ​ര്‍​ഐ​യു​ടെ ഡ​യ​റ​ക്ട​റും വൈ​സ് ചാ​ന്‍​സ​ല​റു​മാ​യ ഡോ. ​എ.​കെ. സിം​ഗി​ല്‍​നി​ന്ന് എ​ന്‍.​കെ. കു​ര്യ​ന്‍ അ​വാ​ര്‍​ഡ് ഏ​റ്റു​വാ​ങ്ങി.

1905 മു​ത​ല്‍ ബീ​ഹാ​റി​ലെ പു​സ കേ​ന്ദ്ര​മാ​ക്കി പ്ര​വ​ര്‍​ത്തി​ക്കു​ന്ന കാ​ര്‍​ഷി​ക ഗ​വേ​ഷ​ണ സ്ഥാ​പ​ന​മാ​ണ് ഐ​എ​ആ​ര്‍​ഐ. എ​ന്‍.​കെ. കു​ര്യ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ല്‍ ക​ടു​ത്തു​രു​ത്തി പ​ഞ്ചാ​യ​ത്തി​ലെ ആ​യാം​കു​ടി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന മാം​ഗോ മെ​ഡോ​സ് 30 ഏ​ക്ക​റോ​ളം സ്ഥ​ല​ത്താ​യാ​ണ് സ്ഥി​തി ചെ​യ്യു​ന്ന​ത്.

4,500 ഓ​ളം ഇ​ന​ങ്ങ​ളി​ല്‍​പ്പെ​ട്ട ഔ​ഷ​ധ​ച്ചെ​ടി​ക​ളും വൃ​ക്ഷ​ങ്ങ​ളും പൂ​ക്ക​ളും തു​ട​ങ്ങി വി​ല​മ​തി​ക്കാ​നാ​വാ​ത്ത സൃ​ഷ്ടി​യാ​ണ് മാം​ഗോ മെ​ഡോ​സി​ല്‍ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ദീ​പി​ക എ​ക്സ​ല​ൻ​സ് അ​വാ​ര്‍​ഡ്, വ​ന​മി​ത്ര അ​വാ​ര്‍​ഡ്, നാ​ഗാ​ര്‍​ജു​ന അ​വാ​ര്‍​ഡ്, ആ​ത്മ ബെ​സ്റ്റ് അ​ഗ്രി​ക​ള്‍​ച്ച​റ​ല്‍ അ​വാ​ര്‍​ഡ്, സ്റ്റാ​ര്‍ ഓ​ഫ് ഏ​ഷ്യ, യു​പി വേ​ര്‍​ഡ്സ് അ​വാ​ര്‍​ഡ് എ​ന്നി​ങ്ങ​നെ നി​ര​വ​ധി അ​വാ​ര്‍​ഡു​ക​ള്‍ എ​ന്‍.​കെ. കു​ര്യ​ന് ല​ഭി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.