വെള്ളം കയറിയ ബോട്ട് കരയ്ക്കെത്തിച്ചു
Thursday, May 23, 2024 1:57 AM IST
കൊച്ചി: നടുക്കടലില്‍ എന്ജിന് കംപാര്‍ട്ട്മെന്റില്‍ (വീല്‍ ഹൗസ്) വെള്ളം കയറി അപകടത്തിലായ മത്സ്യബന്ധനബോട്ടും ജീവനക്കാരെയും തീര രക്ഷാസേന സുരക്ഷിതമായി കരയ്ക്കെത്തിച്ചു.
ചാവക്കാട് തീരത്തുനിന്ന് 31 നോട്ടിക്കല്‍ മൈല്‍ അകലെ ‘ഗുരുവായൂരപ്പന്’ എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.
തീരരക്ഷാസേനയുടെ കൊച്ചിയിലെ മാരിടൈം റസ്ക്യു സബ് സെന്ററില്‍നിന്നുള്ള ‘അഭിനവ്’ എന്ന പട്രോളിംഗ് കപ്പൽ എത്തിയാണു രക്ഷാപ്രവര്‍ത്തനം നടത്തിയത്. വിള്ളല്‍ വീണ ഭാഗം അടച്ചു സുരക്ഷിതമാക്കിയശേഷം ബോട്ട് മുനമ്പം തീരത്ത് അടുപ്പിച്ചതായി തീരരക്ഷാ സേന അറിയിച്ചു. ബോട്ടിലെ 13 ജീവനക്കാരും സുരക്ഷിതരാണ്.