വ്യാജ റിക്രൂട്ട്മെന്റ് ഏജന്‍സി വഴി തട്ടിപ്പ്: പ്രതിക്ക് രണ്ടുവര്‍ഷം തടവുശിക്ഷ
Thursday, May 23, 2024 1:57 AM IST
കൊച്ചി: വ്യാജ റിക്രൂട്ട്മെന്റ് ഏജന്‍സി വഴി തൊഴില്‍ അന്വേഷകരെ കബളിപ്പിച്ചു പണം തട്ടിയെടുത്ത കേസിലെ പ്രതിക്ക് രണ്ടു വര്‍ഷം തടവും 10000 രൂപ പിഴയും ശിക്ഷ.
ആലപ്പുഴ കോമളപുരം പൊങ്ങലശേരി വീട്ടില്‍ ജയ തോമസിനെ (58) യാണ് എറണാകുളം ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഏല്‍ദോസ് മാത്യു ശിക്ഷിച്ചത്. പനമ്പിള്ളി നഗറില്‍ റോയല്‍ പ്ലേസ്മെന്റ് ഏജന്‍സി എന്ന സ്ഥാപനത്തിന്റെ ഉടമയായ ഇവര്‍ നിരവധി പേരിൽനിന്നായി ലക്ഷങ്ങള്‍ കൈപ്പറ്റിയിട്ടും ജോലി തരപ്പെടുത്തി നല്‍കിയില്ലെന്നാണു കേസ്.