താനൂര്‍ കസ്റ്റഡി മരണം ; പ്രതികളായ പോലീസുകാരുടെ തിരിച്ചറിയല്‍ പരേഡ് ഇന്ന്
Thursday, May 23, 2024 1:57 AM IST
കൊച്ചി: താനൂര്‍ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് പ്രതികളായ പോലീസ് ഉദ്യോഗസ്ഥരുടെ തിരിച്ചറിയല്‍ പരേഡ് ഇന്നു വീണ്ടും നടത്തും.
ഉച്ചകഴിഞ്ഞു മൂന്നിന് കാക്കനാട്ടെ ജില്ലാ ജയിലിലാണു പരേഡ്. കഴിഞ്ഞയാഴ്ച നടന്ന പരേഡില്‍ ഹാജരാകാന്‍ കഴിയാതിരുന്ന സാക്ഷികള്ക്കുവേണ്ടിയാണ് വീണ്ടും പരേഡ് നടത്തുന്നത്. സിബിഐയുടെ ആവശ്യം പരിഗണിച്ച് എറണാകുളം സിജെഎം കോടതിയാണ് പരേഡിന് അനുമതി നല്‍കിയത്.