വിഷു ബമ്പര്‍ നറുക്കെടുപ്പ് 29ന്
Wednesday, May 22, 2024 1:34 AM IST
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിഷു ബന്പർ ലോട്ടറി നറുക്കെടുപ്പ് 29ന്. ഒന്നാം സമ്മാനമായി നല്‍കുന്നത് 12 കോടി രൂപയാണ്.
300 രൂപയാണ് ടിക്കറ്റ് വില. വിപണിയില്‍ ഇറക്കിയിട്ടുള്ള 36 ലക്ഷം ടിക്കറ്റുകളില്‍ 21നുവൈകുന്നേരം നാലുവരെയുള്ള കണക്ക് അനുസരിച്ച് 33,27,850 ടിക്കറ്റുകളാണ് വിറ്റുപോയത്.
ഒരു കോടി വീതം ആറു പരമ്പരകള്‍ക്ക് നല്കുന്ന രണ്ടാം സമ്മാനവും 10 ലക്ഷം വീതം സമ്മാനം നല്കുന്ന (ആറു പരമ്പരകള്‍ക്ക്) മൂന്നാം സമ്മാനവും ആറു പരമ്പരകള്‍ക്ക് അഞ്ചു ലക്ഷം വീതം നാലാം സമ്മാനവും നല്കുന്ന വിധത്തിലാണ് ഘടന നിശ്ചയിച്ചിരുന്നത്.