ഗര്‍ഭഛിദ്രത്തിനുള്ള പ്രചാരണം ഒഴിവാക്കണം: പ്രോ-ലൈഫ്
Friday, April 12, 2024 2:08 AM IST
കൊച്ചി: സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യ അവകാശങ്ങള്‍ എന്നപേരില്‍ ആരോഗ്യവകുപ്പ് തയാറാക്കിയ പോസ്റ്ററില്‍ സുരക്ഷിത ഗര്‍ഭഛിദ്രം പ്രാപ്യത എന്നത് ഒഴിവാക്കണമെന്ന് പ്രോ -ലൈഫ് അപ്പോസ്തലേറ്റ്.
സുരക്ഷിതവും ആത്മാഭിമാനത്തോടുകൂടിയതുമായ ഗര്‍ഭധാരണവും പ്രസവവും എന്നത് ആരോഗ്യ അവകാശങ്ങളായി പറഞ്ഞശേഷം മനുഷ്യജീവനെ നഷ്ടപ്പെടുത്തുന്നതിനെക്കുറിച്ച് വ്യക്തമാക്കുന്ന പരാമര്‍ശം ജീവനെ സ്നേഹിക്കാനും ആദരിക്കാനും സംരക്ഷിക്കാനുമുള്ള സന്ദേശം നല്‍കുന്നതല്ല.
ഉദരത്തിലെ കുഞ്ഞിന്റെ ജീവന്റെ സംരക്ഷണം സര്‍ക്കാരിന്റെയും സമൂഹത്തിന്റെയും ഉത്തരവാദിത്തമാണെന്ന് പ്രോ-ലൈഫ് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് ചൂണ്ടിക്കാട്ടി.