ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പൂർണമായി പ്രസിദ്ധീകരിക്കാൻ സർക്കാർ തയാറാകണം. തുടർചർച്ചകളിൽ ക്രൈസ്തവ സമൂഹങ്ങളുടെ ഔദ്യോഗിക പ്രതിനിധികളുടെ പ്രാതിനിധ്യം ഉറപ്പുവരുത്തണം.
ഇപ്പോൾ സ്വീകരിച്ചിരിക്കുന്ന നടപടികൾ ലോക്സഭാ ഇലക്ഷൻ മുന്നിൽ കണ്ടുകൊണ്ടുള്ള ഒരു താത്കാലിക നീക്കമല്ല എന്ന് സർക്കാർ തെളിയിക്കേണ്ടതുണ്ട്.
കേരളത്തിലെ ക്രൈസ്തവസമൂഹം നേരിടുന്ന തുടർച്ചയായ അവഗണനകൾക്കും വിവിധ മേഖലകളിലെ പിന്നാക്കാവസ്ഥകൾക്കും പരിഹാരം കണ്ടെത്താനുള്ള ആത്മാർഥമായ നീക്കം ഇനിയെങ്കിലും സർക്കാരിൽനിന്ന് ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും ജാഗ്രതാ കമ്മീഷൻ സെക്രട്ടറി റവ. ഡോ. മൈക്കിൾ പുളിക്കൽ പറഞ്ഞു.