സംസ്ഥാന ബജറ്റ്; അതൃപ്തി അറിയിച്ച് സിപിഐ
Monday, February 12, 2024 2:08 AM IST
തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ കൂടുതല്‍ വിഷയങ്ങള്‍ ഉള്ക്കൊള്ളിക്കണമായിരുന്നെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഭക്ഷ്യ-പൊതുവിതരണമേഖലയും ക്ഷേമപെന്‍ഷനുമെല്ലാം ഇതിന് ഉദാഹരണമാണ്.
ബജറ്റ് അവഗണനയിലെ അതൃപ്തിയെക്കുറിച്ച് വാർത്താസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ കടുത്ത സാമ്പത്തിക ഞെരുക്കത്തിലൂടെയാണ് കടന്നുപോകുന്നതെങ്കിലും ചില വിഷയങ്ങളില്‍ കുറച്ചുകൂടി ചെയ്യാന്‍ കഴിയണമായിരുന്നു.
സര്‍ക്കാരിന് ആഗ്രഹമുണ്ടെങ്കിലും സാമ്പത്തിക ഞെരുക്കം മൂലമാണ് കഴിയാതിരുന്നത്. പക്ഷേ ജനങ്ങള്‍ പ്രതീക്ഷിച്ചിരുന്നുവെന്നും ബിനോയ് വിശദീകരിച്ചു.
വിദേശ സര്‍വകലാശാലകളെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, വിദേശ സര്‍വകലാശാലയല്ല ഇപ്പോള്‍ സിപിഐയുടെ അടിയന്തര വിഷയമെന്നും നയവ്യതിയാനത്തെക്കുറിച്ചെല്ലാം ചര്‍ച്ച ചെയ്യാന്‍ എല്‍ഡിഎഫിന് വേദികളുണ്ടെന്നുമായിരുന്നു മറുപടി. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് ഇത്തരം കാര്യങ്ങള്‍ക്കല്ല പ്രാധാന്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.