ചരക്കുനീക്കം: ദക്ഷിണ റെയിൽവേയ്ക്ക് 2319 കോടി രൂപ വരുമാനം
Sunday, December 3, 2023 1:27 AM IST
തിരുവനന്തപുരം: ചരക്കു നീക്കത്തിലൂടെ ഈ സാന്പത്തിക വർഷം ഇതുവരെ ദക്ഷിണ റെയിൽവേ 2319.25 കോടി രൂപയുടെ വരുമാനം നേടി.
നവംബർ വരെയുള്ള കണക്കാണിത്. 26.08 ദശലക്ഷം മെട്രിക് ടണ്‍ ചരക്ക് ഈ കാലയളവിൽ ദക്ഷിണ റെയിൽവേ കൈകാര്യം ചെയ്തു.
കഴിഞ്ഞ സാന്പത്തിക വർഷം ഇതേ കാലയളവിൽ നേടിയ വരുമാനത്തേക്കാൾ 16.52 കോടി രൂപ അധികമാണ് ഈ വർഷം നേടിയത്.
ചരക്കിന്റെ അളവിൽ 5.25 ശതമാനം വർധന കൈവരിച്ചു. നവംബറിൽ മാത്രം ദക്ഷിണ റെയിൽവേ 3.28 ദശലക്ഷം മെട്രിക് ടണ്‍ ചരക്കു കൈകാര്യം ചെയ്തു. കഴിഞ്ഞ 12 വർഷത്തെ ഏറ്റവും ഉയർന്ന ചരക്കു നീക്കമാണിത്.