വാഴനാരിൽ അത്ഭുതം വിരിയിച്ച് ജുവാന
Sunday, December 3, 2023 1:27 AM IST
തിരുവനന്തപുരം: വാഴനാരിൽ അത്ഭുതം വിരിയിച്ച് എറണാകുളം ചെങ്ങൽ സെന്റ് ജോസഫ്സ് ഹൈസ്കൂൾ വിദ്യാർഥിനി ജുവാന. സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ പ്രവൃത്തിപരിചയ മേളയിലെ നാച്വറൽ ഫൈബർ വിഭാഗത്തിലാണ് ഈ ഒൻപതാം ക്ലസുകാരി തന്റെ കഴിവു തെളിയിച്ചത്.
വാഴനാരിൽ ഷോപ്പിംഗ് ബാഗ്, പഴ്സ്, ഹാൻഡ് ബാഗ്, ഫ്ളവർവേസ്, കുട്ട തുടങ്ങിയ ഉത്പന്നങ്ങളാണ് ഈ കൊച്ചു മിടുക്കി ഒരുക്കിയത്. എറണാകുളം കാഞ്ഞൂർ വെളുത്തേപ്പിള്ളി സിജോയുടെയും ഷെജിയുടെയും മകളാണ് ജുവാന.