നിയമസഭ കൈയാങ്കളി കേസ്: രേഖകൾ മടക്കിനൽകി
Saturday, December 2, 2023 2:02 AM IST
തിരുവനന്തപുരം: നിയമസഭാ കൈയാങ്കളി കേസിന്റെ തുടരന്വേഷണത്തിൽ കണ്ടെത്തിയ രേഖകൾ പ്രതിഭാഗത്തിനു നൽകാതെ മടക്കി. രേഖകളിൽ അപാകതകളുണ്ടെന്നു പ്രോസിക്യൂട്ടർ ചൂണ്ടിക്കാട്ടിയതിനെ തുടർന്ന് വ്യക്തമായ റിപ്പോർട്ട് സമർപ്പിക്കാൻ അന്വേഷണസംഘത്തിന് കോടതി മൂന്നാഴ്ച സമയം നൽകി.
ഇതോടെ കേസിന്റെ വിചാരണാ നടപടികൾ ആരംഭിക്കാൻ ഇനിയും സമയമെടുക്കുമെന്നു വ്യക്തമായി. തിരുവനന്തപുരം ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.പ്രതികൾ ഇന്നു കോടതിയിൽ ഹാജരായിരുന്നില്ല.