2020 ജനുവരി ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം. സഫര്‍ ഷായുമായുള്ള പ്രണയത്തില്‍നിന്ന് പെണ്‍കുട്ടി പിന്മാറിയിരുന്നു. തുടര്‍ന്ന് സംഭവദിവസം പെണ്‍കുട്ടി പഠിക്കുന്ന സ്കൂളിലെത്തിയ പ്രതി കുട്ടിയെ കാറില്‍ കയറ്റിക്കൊണ്ടുപോയി. ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍നിന്നു സര്‍വീസ് കഴിഞ്ഞ് ഉടമയ്ക്ക് തിരികെ നല്കാന് ഏല്‍പ്പിച്ച കാറുമായാണ് സഫര്‍ ഷാ സ്കൂളിലെത്തിയത്.
പെണ്‍കുട്ടിയെ കാറില്‍വച്ച് കുത്തിക്കൊലപ്പെടുത്തിയശേഷം മൃതദേഹം തേയിലത്തോട്ടത്തില്‍ ഉപേക്ഷിച്ചു. പെണ്‍കുട്ടി നാലര മാസം ഗര്‍ഭിണിയായിരുന്നു. കേസില്‍ 51 സാക്ഷികളെ വിസ്തരിച്ചു. 103 രേഖകളും 20 തൊണ്ടിമുതലും ഹാജരാക്കി. സെന്‍ട്രല്‍ സിഐ എസ്. വിജയശങ്കറാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി പി.എ.ബിന്ദു ഹാജരായി.