ജോത്സ്യനെ മയക്കി ആഭരണങ്ങള്‍ കവര്‍ന്ന യുവതി പിടിയില്‍
Thursday, October 5, 2023 2:19 AM IST
കൊച്ചി: ഇടപ്പള്ളിയില്‍ ജോത്സ്യനെ മയക്കിക്കിടത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസിലെ പ്രതി പിടിയില്‍. തൃശൂര്‍ മണ്ണുത്തി നെച്ചിപ്പറമ്പില്‍ അന്‍സി (26)യാണ് എളമക്കര പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ മാസം 24നാണ് കേസിനാസ്പദമായ സംഭവം.
കൊല്ലം സ്വദേശിയായ ജോത്സ്യനെ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതി ഇടപ്പള്ളിയിലേക്ക് വിളിച്ചുവരുത്തി ലോഡ്ജില്‍ മുറിയെടുത്ത ശേഷം ശീതളപാനീയം നല്കി മയക്കി.
പിന്നീട് സുഹൃത്തിന്റെ സഹായത്തോടെ ജോത്സ്യന് ധരിച്ചിരുന്ന 13.5 പവന് സ്വര്‍ണാഭരണങ്ങളും മുപ്പതിനായിരം രൂപ വില വരുന്ന മൊബൈല്‍ ഫോണും കവരുകയായിരുന്നു. കേസിലെ രണ്ടാമത്തെ പ്രതിക്കായി തെരച്ചില്‍ ഊർജിതമാക്കി.