വിദ്യാർഥിയുടെ ആത്മഹത്യ: ഭീഷണിസന്ദേശം അയച്ച വെബ്സൈറ്റിനെക്കുറിച്ച് അന്വേഷണം
Wednesday, October 4, 2023 1:36 AM IST
കോഴിക്കോട്: ഓണ്‍ലൈൻ തട്ടിപ്പ് സംഘത്തിന്റെ ഭീഷണിയെത്തുടർന്ന് കോഴിക്കോട്ട് പ്ലസ് വണ്‍ വിദ്യാർഥി ജീവനൊടുക്കിയ സംഭവത്തിൽ ഭീഷണിസന്ദേശം അയച്ച വെബ്സൈറ്റ് പോലീസ് കണ്ടെത്തി.
Qumain.online എന്ന സൈറ്റിൽനിന്നാണു ചേവായൂർ സ്വദേശി ആദിനാഥി (18)ന് ഭീഷണിസന്ദേശം വന്നത്. ഇതേത്തുടർന്ന് ആത്മഹത്യാക്കുറിപ്പ് എഴുതിവച്ചശേഷം കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം ആദിനാഥ് ജീവനൊടുക്കുകയായിരുന്നു.
സൈറ്റിനു പിന്നിലുള്ളവരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി ചേവായൂർ പോലീസ് സൈബർ പോലീസിന്റെ സഹായം തേടി. നാഷണൽ ക്രൈം റിക്കാർഡ്സ് ബ്യൂറോ (എൻസിആർബി)യുടേതെന്ന പേരിലാണ് ഭീഷണി സന്ദേശം ലഭിച്ചത്.