കെഎസ്ആർടിസി ജീവനക്കാർക്ക് ശന്പളം നൽകാൻ 30 കോടി
Wednesday, October 4, 2023 12:56 AM IST
തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്കു സെപ്റ്റംബർ മാസത്തെ ശന്പളത്തിന്റെ ആദ്യഘട്ടം വിതരണം ചെയ്യാൻ 30 കോടി രൂപ അനുവദിച്ച് ധനവകുപ്പ്.
ഒരു മാസത്തെ ശന്പളം നൽകാൻ 80 കോടി രൂപ ആവശ്യമുണ്ട്. ഇതിൽ ആദ്യഘട്ടം വിതരണം ചെയ്യാനാണ് 30 കോടി രൂപ അനുവദിച്ചത്. തുക ലഭിക്കുന്ന മുറയ്ക്കു ശന്പള വിതരണം ആരംഭിക്കുമെന്നു മാനേജ്മെന്റ് അറിയിച്ചു.