സെൻട്രൽ കേരള സഹോദയ ഷട്ടിൽ ടൂർണമെന്റ്
Monday, October 2, 2023 5:05 AM IST
പെരുമ്പാവൂർ: തുരുത്തിപ്ലി സെന്റ് മേരീസ് പബ്ലിക് സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സെൻട്രൽ കേരള ഷട്ടിൽ ടൂർണമെന്റിൽ നൈപുണ്യ പബ്ലിക് സ്കൂൾ എടക്കുന്ന്, നിർമല പബ്ലിക് സ്കൂൾ മൂവാറ്റുപുഴ, വില്ലേജ് ഇന്റർനാഷണൽ സ്കൂൾ തൊടുപുഴ എന്നിവർ ഓവറോൾ കിരീടം പങ്കിട്ടു.
വലിയ പള്ളി വികാരി ഫാ. യോഹന്നാൻ കുന്നുംപുറം വിജയികൾക്ക് ടോഫികൾ നൽകി. സമാപനച്ചടങ്ങിൽ സ്കൂൾ മാനേജർ എം.പി. ജോർജ്, സ്കൂൾ പ്രിൻസിപ്പൽ എം. ജിജിമോൾ എന്നിവർ പ്രസംഗിച്ചു. അഡ്മിനിസ്ട്രേറ്റര്‍ വി. ഫിലിപ്പോസ്, വൈസ് പ്രിൻസിപ്പൽ ആൻ സൂസൻ എന്നിവർ പങ്കെടുത്തു.