ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിന്‍ ഫ്ലാഗ് ഓഫ് ചെയ്തു
Saturday, September 30, 2023 1:28 AM IST
കൊച്ചി: ട്രാവല്‍ ടൈംസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് നിയന്ത്രിക്കുന്ന ഇന്ത്യന്‍ റെയില്‍വേ സൗത്ത് സോണിലെ ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിന്‍ ‘ഉല റെയില്‍’ ഫ്ലാഗ് ഓഫ് ചെയ്തു.
525 വിനോദസഞ്ചാരികളെയും വഹിച്ചുകൊണ്ട് ഇന്നലെ യാത്ര തിരിച്ച ഉല റെയില്‍ ഹൈദരാബാദ്, അജന്ത, എല്ലോറ, മുംബൈ, ഗോവ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു പത്തു ദിവസത്തെ യാത്രയ്ക്കുശേഷം ഒക്ടോബര്‍ ഏഴിന് തിരികെയെത്തും.
നവംബറില്‍ കേരളത്തില്‍നിന്നു റോയല്‍ രാജസ്ഥാന് യാത്ര ഉണ്ടായിരിക്കുമെന്ന് ഉല റെയില്‍ അധികൃതര്‍ അറിയിച്ചു. കംഫര്‍ട്ട് (ഫസ്റ്റ് എസി), സ്റ്റാന്‍ഡേര്‍ഡ് (സെക്കന്‍ഡ് എസി), ഇക്കോണോമി (തേര്‍ഡ് എസി) എന്നിങ്ങനെ മൂന്നു വിഭാഗങ്ങളില്‍ 37500 രൂപ മുതലാണ് ടിക്കറ്റ് നിരക്കുകള്‍. കുട്ടികള്‍ക്ക് പ്രത്യേക ഇളവ് ലഭിക്കും.
സിംഗിള്‍, ഡബിള്‍, ട്രിപ്പിള്‍ ഒക്യൂപന്‍സിയില്‍ ടിക്കറ്റുകള്‍ ലഭ്യമാണ്. ഫോണ്‍: 8956500600.