എം.കെ. സാനുവിന്റെ സമ്പൂര്‍ണ കൃതികള്‍; പ്രകാശനം രണ്ടിന്
Friday, September 29, 2023 3:07 AM IST
കൊച്ചി: പ്രഫ. എം.കെ. സാനുവിന്റെ സമ്പൂര്‍ണ കൃതികളുടെ പ്രകാശനം ഒക്ടോബര്‍ രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. വൈകുന്നേരം 3.30 ന് എറണാകുളം ടൗണ്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി പി. രാജീവ് മുഖ്യാതിഥിയായിരിക്കും. സിപിഎം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന് അധ്യക്ഷത വഹിക്കും.
12 വാല്യങ്ങളാണുള്ളത്. www.sanumash.com എന്ന വെബ് പോര്‍ട്ടല്‍ വഴി വായനക്കാര്‍ക്ക് അഭിപ്രായങ്ങള്‍ രേഖപ്പെടുത്താമെന്ന് സംഘാടക സമിതി കണ്‍വീനറും ജിസിഡിഎ ചെയര്‍മാനുമായ കെ. ചന്ദ്രന്‍പിള്ള പത്രസമ്മേളനത്തില്‍ പറഞ്ഞു.