കെഎസ്ആർടിസിയിൽ മന്ത്രിമാരുടെ പര്യടനത്തെ പരിഹസിച്ച് പ്രതിപക്ഷ നേതാവ്
Thursday, September 28, 2023 6:51 AM IST
കൊച്ചി: സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങൾ പ്രചിപ്പിക്കാൻ മുഖ്യമന്ത്രിയും മന്ത്രിമാരും കെഎസ്ആർടിസി ബസിൽ പര്യടനം നടത്തുന്നതിനെ പരിഹസിച്ചു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഫേസ്ബുക്ക് പേജിലാണ് പ്രതിപക്ഷ നേതാവിന്റെ വിമർശനം.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ: കേരളസര്‍ക്കാരിന്റെ നേട്ടങ്ങള്‍ പ്രചരിപ്പിക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാ മണ്ഡലങ്ങളിലും പര്യടനം നടത്തുന്നുണ്ട്. പ്രത്യേകം തയാറാക്കിയ കെഎസ്ആർടിസി ബസിലാണത്രേ യാത്ര! ബസില്‍ കയറുന്നതിനു മുന്‍പ് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ശമ്പളം കിട്ടിയിട്ട് എത്ര നാളായെന്ന് ചോദിക്കുന്നതു നന്നായിരിക്കും. ഇല്ലെങ്കില്‍ അവര്‍ ചിലപ്പോള്‍ നിങ്ങളെ വഴിയിലിട്ടിട്ടു പോയാലോ!