ഇന്ന് നബിദിനം; ആശംസ നേർന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും
Thursday, September 28, 2023 6:51 AM IST
തിരുവനന്തപുരം: സാഹോദര്യവും സമത്വവും ഒത്തുചേരുന്ന വിശ്വമാനവികതയാണ് മുഹമ്മദ് നബിയുടെ സന്ദേശങ്ങൾ ഉയർത്തുന്നതെ ന്നും, പരസ്പര സ്നേഹത്തോടെ ഒത്തുചേർന്ന് ആഘോഷിക്കാൻ നബിസ്മരണ ഉണരുന്ന ഈ ദിനത്തിൽ നമുക്ക് സാധിക്കട്ടെയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ആശം സിച്ചു.
സ്നേഹത്തിലും ത്യാഗത്തിലും സഹനത്തിലും അധിഷ്ഠിതമായ ഒരു ജീവിതത്തിലൂടെ വിശ്വമാനവികതയെന്ന സന്ദേശമാണ് പ്രവാചകൻ മുന്നോട്ടുവച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.