കേരളീയം: ദൂരെയുള്ളവരേയും ക്ഷണിക്കണമെന്നു മുഖ്യമന്ത്രി
Thursday, September 28, 2023 6:15 AM IST
തിരുവനന്തപുരം: കേരളപ്പിറവി ദിനം ഒരാഴ്ച തിരുവനന്തപുരം നഗരത്തിൽ സംഘടിപ്പിക്കുന്ന കേരളീയം പരിപാടിയിലേക്ക് തിരുവനന്തപുരത്തു താമസിക്കുന്നവർ ദൂരെയുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയും ഈ ദിവസങ്ങളിൽ ക്ഷണിച്ചുവരുത്തണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
41 വേദികളിലായാണ് കേരളീയം അരങ്ങേറുക. ആദ്യഘട്ടത്തിൽ ആസൂത്രണം ചെയ്ത ആറ് എക്സിബിഷനുകൾ കൂടാതെ താത്പര്യപത്രം ക്ഷണിച്ചതിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുത്ത 13 എക്സിബിഷനുകൾ കൂടി ഉൾപ്പെടുത്തി 19 എക്സിബിഷനുകളാണ് ഉണ്ടാവുക. കേരളത്തിന്റെ തനതു കലകളുടെയും ആധുനിക കലാരൂപങ്ങളുടെയും പ്രദർശന വേദിയാണ് കേരളീയം.