ഡി. ജയപ്രസാദ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ
Tuesday, September 26, 2023 6:15 AM IST
തിരുവനന്തപുരം: വനം ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ചുമതല പ്രിൻസിപ്പൽ ചീഫ് കണ്‍സർവേറ്റർ ഡി. ജയപ്രസാദിന് നൽകി. പിസിസിഎഫ് വൈൽഡ് ലൈഫിന്റെ അധിക ചുമതലയും ജയപ്രസാദിനാണ്.
വനം വകുപ്പിൽ ആസൂത്രണ, വികസന ചുമതലയുള്ള ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് ജയപ്രസാദ്. വനം മേധാവി കഴിഞ്ഞാൽ രണ്ടാമത്തെ അധികാര തസ്തികയാണ് ചീഫ് വൈൽഡ് വാർഡന്റേത്. നിലവിൽ വനം മേധാവി ഗംഗാസിംഗാണ് ഈ ചുമതല നിർവഹിച്ചിരുന്നത്.