മകനെയും കുടുംബത്തെയും പെട്രോള്‍ ഒഴിച്ച് തീകൊളുത്തി; ചികിത്സയിലായിരുന്ന പിതാവ് മരിച്ചു
Friday, September 22, 2023 5:15 AM IST
മണ്ണുത്തി: ചിറക്കേക്കോട് കുടുംബവഴക്കിനെത്തുടര്‍ന്ന് മകനെയും കുടുംബത്തെയും പെട്രോള്‍ ഒഴിച്ച് കത്തിച്ച പിതാവും മരിച്ചു. ചിറക്കേക്കോട് കൊട്ടേക്കാടന്‍ വീട്ടില്‍ ജോണ്സണ് (66) ആണു മരിച്ചത്. ജോണ്‍സന്റെ മകന് ജോജി(39), പേരക്കുട്ടി ടെൻഡുല്‍ക്കർ (12) എന്നിവർ നേരത്തേ പൊള്ളലേറ്റു മരിച്ചിരുന്നു. തീകൊളുത്തിയ ജോണ്‍സനും അന്നു 40 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. സംഭവശേഷം വിഷം കഴിച്ചിരുന്നു.
കഴിഞ്ഞ 14നായിരുന്നു സംഭവം. ജോജിയുടെ ഭാര്യ ലിജി ഗുരുതരമായി പൊള്ളലേറ്റ് ഇപ്പോഴും ചികിത്സയിലാണ്. മകനുമായുള്ള തര്‍ക്കത്തെത്തുടർന്നാണ് കുടുംബം ഉറങ്ങിക്കിടന്ന മുറിയിൽ ജോൺസൺ തീയിട്ടത്.