തൃശൂരിലെ മൂന്ന് ആധാരം എഴുത്തുകാരുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 25 ബെനാമി രേഖകൾ പിടികൂടിയിട്ടുണ്ട്. സതീഷ് കുമാറിനായി തയാറാക്കിയ 25 വ്യാജ പ്രമാണങ്ങളും പിടികൂടി.
ഇഡി റെയ്ഡിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽനിന്ന് സ്വർണവും പണവും പിടിച്ചെടുത്തു. കേസിലെ പ്രതിയായ ഒളിവിലുള്ള അനിൽ കുമാറിന്റെ വീട്ടിൽനിന്ന് 15 കോടി മൂല്യമുള്ള അഞ്ചു രേഖകൾ കണ്ടെത്തി.
എറണാകുളത്തെ വ്യവസായി ദീപക് സത്യപാലിന്റെ വീട്ടിൽ നിന്ന് അഞ്ചുകോടി വിലമതിക്കുന്ന 19 രേഖകളും പിടികൂടിയിട്ടുണ്ട്.