രാജ്ഭവൻ സത്യഗ്രഹം ഇന്ന്
Thursday, September 21, 2023 12:29 AM IST
തിരുവനന്തപുരം: സംസ്ഥാനത്തിനെതിരായ കേന്ദ്ര സർക്കാർ നിലപാടുകൾക്കും നിയമസഭ പാസാക്കിയ ബില്ലുകൾ തടഞ്ഞു വയ്ക്കുന്ന ഗവർണറുടെ നടപടികൾക്കുമെതിരേ ഇടതുമുന്നണി ഇന്നു രാജ്ഭവനു മുന്നിൽ സത്യഗ്രഹം നടത്തും.
മുന്നണി സംസ്ഥാന നേതാക്കളും തിരുവനന്തപുരം ജില്ലയിലെ ജനപ്രതിനിധികളും രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണു സത്യഗ്രഹം നടത്തുന്നത്.