മുട്ടു വേദന: സൗജന്യ രോഗനിർണയ സൗകര്യവുമായി മേരിക്വീൻസ് ആശുപത്രി
Thursday, September 21, 2023 12:28 AM IST
കാഞ്ഞിരപ്പള്ളി: സങ്കീർണമായ മുട്ടു മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു ശേഷം ഏതാനും ദിവസങ്ങൾക്കുള്ളിൽ രോഗിക്ക് സാധാരണ ജീവിതത്തിലേക്ക് തിരികെയെത്താൻ സാധിക്കുന്ന ഫാസ്റ്റ് ട്രാക്ക് സർജറി വിജയകരമായി പൂർത്തീകരിച്ച കാഞ്ഞിരപ്പളളി മേരിക്വീൻസ് ആശുപത്രി ഓർത്തോപീഡിക് വിഭാഗം സൗജന്യ രോഗ, ശസ്ത്രക്രിയ നിർണയത്തിന് അവസരമൊരുക്കുന്നു. ഇന്നു മുതൽ 23 വരെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
ക്യാമ്പിൽ പങ്കെടുന്നവർക്ക് ഡോക്ടർ കൺസൾട്ടേഷൻ, ഡിജിറ്റൽ എക്സ് റേ എന്നിവ സൗജന്യമായി ലഭ്യമാകും. കൂടാതെ വിവിധ ലാബ് പരിശോധനകൾക്ക് 25 ശതമാനം നിരക്കിളവ്, ഡോക്ടറുടെ നിർദേശ പ്രകാരം ശസ്ത്രക്രിയ ആവശ്യമുള്ളവർക്ക് പ്രത്യേക നിരക്കിളവുകൾ എന്നിവയും ലഭ്യമാകും.
ഫാസ്റ്റ് ട്രാക്ക് മുട്ടു മാറ്റിവയ്ക്കൽ സർജറിക്കുശേഷം ഏതാനും മണിക്കൂറുകൾക്കകംതന്നെ രോഗിക്ക് എഴുന്നേറ്റു നിൽക്കാനും നടക്കാനും സാധിക്കും. ഓപ്പറേഷനുശേഷം മാസങ്ങൾ നീളുന്ന വിശ്രമമോ ഫിസിയോ തെറാപ്പിയോ ഇത്തരം സർജറിക്ക് ആവശ്യമില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
ചികിത്സകൾക്ക് ഓർത്തോപീഡിക്, ജോയിന്റ് റീപ്ലേസ്മെന്റ് ആൻഡ് സ്പോർട്സ് ഇൻജുറീസ് വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ബ്ലെസിൻ എസ്. ചെറിയാൻ മേൽനോട്ടം വഹിക്കും. മുൻകൂർ ബുക്കിംഗ് സേവനത്തിനായി 8547985760, 8281262626 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.