എംഎൽഎമാരിൽനിന്നു സഭാ നടപടികൾക്കു നിരക്കാത്ത പരാമർശം ഉണ്ടാകുന്നതായി പിണറായി വിജയൻ
Wednesday, September 20, 2023 12:31 AM IST
തിരുവനന്തപുരം: നിയമസഭാംഗങ്ങളിൽനിന്ന് സഭാ നടപടികൾക്കു നിരക്കാത്ത പരാമർശം ഉണ്ടാകുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ.
നിയമസഭയുടെ അന്തസ് നഷ്ടപ്പെടുന്ന പരാമർശം എംഎൽഎമാരുടെ ഭാഗത്തു നിന്നുണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ സാമാജികർക്കുള്ള പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.