ആരും പൂജിക്കുകയും വാഴിക്കുകയും വേണ്ട: മന്ത്രി കെ. രാധാകൃഷ്ണൻ
Wednesday, September 20, 2023 12:31 AM IST
തൃശൂർ: ജാതി വിവേചനം നേരിട്ട സംഭവത്തിൽ പ്രതികരണവുമായി മന്ത്രി കെ. രാധാകൃഷ്ണൻ. തനിക്ക് മുൻഗണന കിട്ടിയില്ലെന്നതല്ല വിഷയം.
അതിനെ മറികടക്കാനുള്ള കരുത്തെനിക്കുണ്ട്. ഇവരാരും നമ്മളെ പൂജിക്കുകയും വാഴിക്കുകയും ചെയ്യണ്ട. മനസിലിപ്പോഴും അവശേഷിക്കുന്ന ദുരവസ്ഥ മാറ്റിയെടുക്കാൻ ശ്രമിക്കണം. കേരളത്തിന്റെ പൊതു സമൂഹം അത് അംഗീകരിക്കില്ലെന്നും മന്ത്രി പറഞ്ഞു.
പൈസയ്ക്ക് അയിത്തമില്ല, മനുഷ്യന് അയിത്തം കൽപ്പിക്കുന്നു. ജാതിവ്യവസ്ഥ മനസിൽ പിടിച്ച കറയാണ്.പയ്യന്നൂർ സംഭവത്തിൽ നിയമനടപടിക്കു പോകുന്നില്ലെന്നും മന്ത്രി രാധാകൃഷ്ണൻ പറഞ്ഞു.